പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

മിനി ബിനോ

പ്രസിഡൻ്റ്

സജി ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെസി ഷിബു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജു വി.പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേഴ്സി ജോസഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മണിയപ്പന്‍ പി.പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കില്‍ കൊണ്ടൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തിടനാട് ഗ്രാമപഞ്ചായത്ത്. 37.19 വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഈരാറ്റുപേട്ട, ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകള്‍, കിഴക്ക് പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാറത്തോട് പഞ്ചായത്തുകള്‍, തെക്ക് പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമാണ് തിടനാട് പഞ്ചായത്തിനുള്ളത്. ഹിന്ദു-ക്രിസ്തു മതവിശ്വാസികളാണ് തിടനാട് നിവാസികള്‍. വിരലിലെണ്ണാവുന്ന മുസ്ളീം കുടുംബങ്ങളുമുണ്ട്. ഈ പഞ്ചായത്തിലെ പുരാതനക്ഷേത്രം തിടനാട് മഹാദേവക്ഷേത്രവും, പുരാതനപള്ളി തിടനാട് സെന്റ് ജോസഫ് ദേവാലയവുമാണ്. 1953 ആഗസ്റ്റ് 15 നാണ് തിടനാട്ടുപഞ്ചായത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതി ഉണ്ടാകുന്നത്. അക്കാലത്ത് ഈരാറ്റുപേട്ട പഞ്ചായത്ത്...

കൂടുതൽ വായിക്കുക